Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷകള്‍ ക്ഷണിച്ചു.
02/07/2018

വൈക്കം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് സെന്ററിന്റെ നേതൃത്വത്തില്‍ നാനാടത്ത് ആരംഭിച്ചിട്ടുള്ള സ്‌പോര്‍ട്ട്‌സ് അക്കാദമിയിലേക്ക് കായിക പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പി.എസ്.സി, ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, സി.ആര്‍പി.എഫ്, സി.ഐ.എസ്.എഫ്, റെയില്‍വേ എന്നിവയിലേക്ക് കായികക്ഷമതാ പരിശീലനത്തിനും അത്‌ലറ്റിക്‌സ്, കബഡി, പേഴ്‌സണല്‍ ട്രെയിനിങ് എന്നിവക്കും അവസരം ലഭിക്കും. നാനാടം ആതുരാശ്രമം സ്‌കൂള്‍ മൈതാനത്താണ് പരിശീലനം. വിശദവിവരങ്ങള്‍ക്ക് 8138098316, 9847625016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.