സൗജന്യ ക്യാന്‍സര്‍ പരിശോധന ക്യാമ്പ് നടത്തും.
02/07/2018
വൈക്കം: ടൗണ്‍ നോര്‍ത്ത് മടിയത്തറ ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍
റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ നാലിന് സൗജന്യ ക്യാന്‍സര്‍ പരിശോധന ക്യാമ്പ് നടത്തും. ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തില്‍ വെച്ച് നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ ഒന്‍പതിന് ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് ഡോ. എന്‍.കെ ശശിധരന് അധ്യക്ഷത വഹിക്കും. ഡപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര് രാജന്, താലൂക്ക് ആശുപത്രി ആര്.എം.ഒ പി.വിനോദ്, ബിജു കണ്ണേഴത്ത്, ജഗദീഷ് അക്ഷര എന്നിവര്‍ പ്രസംഗിക്കും.