Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ വിവിധ വില്ലേജ് ഓഫീസുകളുടെ നവീകരണത്തിനും പുതിയ കെട്ടിടനിര്‍മ്മാണത്തിനുമായി 70 ലക്ഷം രൂപ അനുവദിച്ചതായി സി.കെ ആശ എം.എല്‍.എ
30/06/2018

വൈക്കം: വൈക്കത്തെ വിവിധ വില്ലേജ് ഓഫീസുകളുടെ നവീകരണത്തിനും പുതിയ കെട്ടിടനിര്‍മ്മാണത്തിനുമായി 70 ലക്ഷം രൂപ അനുവദിച്ചതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു. വെള്ളൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന് 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ചെമ്പ്, വടക്കേമുറി എന്നിവയ്ക്ക് പുറമേ സ്മാര്‍ട്ട് ആകുന്ന മൂന്നാമത്തെ വില്ലേജ് ഓഫീസാണ് വെള്ളൂര്‍ വില്ലേജ്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന നടുവിലെ വില്ലേജ് ഓഫീസില്‍ അഡീഷണല്‍ റൂം നിര്‍മ്മാണത്തിനായി പത്തുലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കുലശേഖരമംഗലം, തലയാഴം വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപണികള്‍ക്കായി അഞ്ചുലക്ഷം രൂപാ വീതവും കുലശേഖരമംഗലം വില്ലേജ് ഓഫീസിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് അഞ്ചുലക്ഷം രൂപയും അനുവദിച്ചതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു.