Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന് കൊടിയേറി
30/06/2018
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന് ഫാ. വര്‍ഗീസ് മാമ്പള്ളി കൊടിയേറ്റുന്നു.

വൈക്കം: ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന് നടുവട്ടം സെന്റ് ആന്റണീസ് പള്ളിവികാരി ഫാ.വര്‍ഗീസ് മാമ്പള്ളി കൊടിയേറ്റി. പള്ളി വികാരി ഫാ.ആന്റണി പരവര, സഹവികാരി ഫാ.സിറിയക് മണിപ്പാടം എന്നിവര്‍ കാര്‍മ്മികരായിരുന്നു. അള്‍ത്താരയില്‍ വെഞ്ചരിച്ച കൊടി വൈദികര്‍ കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിച്ചു. പട്ടുകുടകളും പൊന്‍വെള്ളിക്കുരിശുകളും വാദ്യമേളങ്ങളും ഭക്തി പകര്‍ന്നു. പ്രസുദേന്തിമാരായ സിറിയക് പള്ളിയാംപള്ളിത്തറ, സെബാസ്റ്റ്യന്‍ വട്ടക്കാട്ടില്‍, തോമസ് നാലുപടവില്‍, സാബു കൂവനാല്‍, വിന്‍സെന്റ് മുണ്ടയ്ക്കല്‍, വൈസ് ചെയര്‍മാന്‍ മാത്യു കുന്നത്ത് ട്രസ്റ്റിമാരായ ജോയ് ഇടമനപ്പള്ളി, സെബാസ്റ്റ്യന്‍ എന്നിവര്‍ നേത്യത്വം നല്‍കി. ജൂലൈ 3ന് പെരുന്നാള്‍ ആഘോഷിക്കും. രാവിലെ 10ന് നടക്കുന്ന പെരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യ കാര്‍മ്മികനാകും. പെരുന്നാളിന്റെ ഭാഗമായി പള്ളിയുടെ പരിസരങ്ങളില്‍ നടത്തുന്ന വെച്ചുവാണിഭക്കാരുടെ തിക്കും തിരക്കും പെരുന്നാള്‍ ദിനത്തിന്റെ പ്രത്യേകതയാണ്. കാര്‍ഷിക മേഖലയക്ക് ആവശ്യമായ വിത്തുകളും തൈകളും വിപണന മേഖലയിലെ പ്രധാന ഇനങ്ങളാണ്.