മാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസ്സുകള്‍ സംഘടിപ്പിക്കും
30/06/2018
വൈക്കം: സെന്റ് സേവ്യേഴ്സ് കോളേജിലെ കരിയര്‍ ആന്റ് പ്ലെയ്സ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ബിരുദാന്തര പഠന-തൊഴില്‍ സാധ്യതകളെ പരിചയപ്പെടുത്തുന്നതിനുവേണ്ടി ജൂലൈ 7ന് രാവിലെ 10 മണിക്ക് വൈക്കം വെല്‍ഫയര്‍ സെന്ററില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. എം.ജി യൂണിവേഴ്സിറ്റി മുന്‍ പി.ആര്.ഒയും കരിയര്‍ വിദഗ്ധനുമായ ജി.ശ്രീകുമാര്‍, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ലൈബ്രേറിയന്‍ ജാസിമുദ്ദീന്‍.എസ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം കൊടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. രജിസ്ട്രേഷന് മുന്‍ഗണനാക്രമത്തിലായിരിക്കും പരിഗണിക്കുക. താല്‍പ്പര്യമുള്ളവര്‍ 9447738021, 9447539917 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.