Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തും
30/06/2018

തലയോലപ്പറമ്പ്: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി പി.എന്‍ പണിക്കര്‍ അനുസ്മരണവും വായനയുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും പുസ്തക പ്രദര്‍ശനവും നാളെ വെകിട്ട് 4 മണിക്ക് ഇറുമ്പയം ടാഗോര്‍ ലൈബ്രറിയില്‍ വച്ച് നടത്തും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ ഗോപി യോഗം ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍.ചന്ദ്രബാബു പ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.യു വാവ, സെക്രട്ടറി ടി കെ നാരായണന്‍ നായര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.