Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കള്ളുഷാപ്പുകളെ ദൂരപരിധിയില്‍ നിന്ന് ഒഴിവാക്കണം-എ.ഐ.റ്റി.യു.സി
29/06/2018
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ജനറല്‍ ബോഡി ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കള്ളുഷാപ്പുകളെ ദൂരപരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും ടോഡി നിയമം നടപ്പാക്കി ബോര്‍ഡിന്റെ പ്രവര്‍ത്തനം തുടങ്ങണമെന്നും വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എ.ഐ.റ്റി.യു.സി താലൂക്ക് ജനറല്‍ ബോഡി ആവശ്യപ്പെട്ടു. സമ്മേളനം കേരളാ സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി.ബി ബിനു അദ്ധ്യക്ഷത വഹിച്ചു. സി.എം മോഹനന്‍, എം. എസ്. സുരേഷ്, പി. ആര്‍. ശശി, വി. എന്‍. ഹരിയപ്പന്‍, കെ. നാരായണന്‍, കെ. എ. രവീന്ദ്രന്‍, പി.ജി കുഞ്ഞുമോന്‍, ബി.രാജേന്ദ്രന്‍, എം.കെ അപ്പുക്കുട്ടന്‍, കെ.പ്രസന്നന്‍, സി.എന്‍ രാജു എന്നിവര്‍ പ്രസംഗിച്ചു.