Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും
29/06/2018
1573-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് ദാനവും എം.ജി യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ എം.ആര്‍ ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കിഴക്കന്‍ഞ്ചേരി നടുവിലെമുറി 1573-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും പഠനോപകരണ വിതരണവും എം.ജി യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ എം.ആര്‍ ഉണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയകുമാര്‍ ബി.തെയ്യാനത്ത് മഠം അദ്ധ്യക്ഷത വഹിച്ചു. മാധവന്‍കുട്ടി കറുകയില്‍, രാജേന്ദ്രദേവ്, കെ.ജി രാജലക്ഷ്മി, സുഭദ്ര കുന്നത്ത്, ജയകുമാര്‍ കൗസ്തുഭം, വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദി സാഹിത്യത്തില്‍ ഡോക്ട്രറ്റ് നേടിയ അപര്‍ണ വി നായരെ ആദരിച്ചു.