Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണദിനാചരണം നടത്തി
29/06/2018
കെ.എ വിശ്വനാഥന്റെ 2-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

വൈക്കം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ.എ വിശ്വനാഥന്റെ 2-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണദിനം സമുചിതമായി ആചരിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സുധര്‍മ്മന്റെ അദ്ധ്യക്ഷതയില്‍ തട്ടാവേലിയില്‍ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്തു. കെ.എ വിശ്വനാഥന്റെ സ്മരണാര്‍ത്ഥം എസ്.എസ്.എല്‍.സി, പ്ലസ്ടു വിഭാഗങ്ങളിലെ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരങ്ങള്‍ സി.കെ ആശ എം.എല്‍.എ വിതരണം ചെയ്തു. യോഗത്തില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ലോക്കല്‍ സെക്രട്ടറി കെ.സി സജി, പി.പി ഷാജി, ബി.എ കേശവന്‍, എം.കെ രാജേഷ്, കെ.വി സിജിമോന്‍ എന്നിവര്‍ സംസാരിച്ചു.