Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ജൂലൈ 4 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും
28/06/2018

വൈക്കം: സംയുക്ത ട്രേഡ് യൂണിയനുകളായ സി.ഐ.റ്റി.യു, ഐ.എന്‍.ടി.യൂ.സി, എ.ഐ.റ്റി.യൂ.സി, എച്ച്.എം.എസ്, കെ.റ്റി.യൂ.സി, യൂ.റ്റി.യു.സി തുടങ്ങി 12 ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ജൂലൈ 4 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. സമരത്തിന്റെ വിജയത്തിനായി സംയുക്ത ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ വൈക്കത്ത് കണ്‍വന്‍ഷന്‍ നടത്തി. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക, വിലവര്‍ദ്ധനവിന് ആനുപാതികമായി ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുക, വര്‍ദ്ധിപ്പിച്ച ഇന്‍ഷ്വറന്‍സ് പ്രീമിയം തുക കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക് നടത്തുന്നത്. കണ്‍വന്‍ഷനില്‍ സി.ഐ.റ്റി.യൂ ഏരിയ സെക്രട്ടറി പി.വി പുഷ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.എന്‍.റ്റി.യൂ.സി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.വി പ്രസാദ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വി.റ്റി പ്രതാപന്‍, പി.ഹരിദാസ്, വി.കെ അനില്‍കുമാര്‍, ആര്‍.ബിജു, ഇടവട്ടം ജയകുമാര്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, റ്റി.ജി ബാബു, ശശി, ജനാര്‍ദ്ദനന്‍, ബാബു മംഗലത്ത്, ഷാജി മാടയില്‍ എന്നിവര്‍ പ്രസംഗിച്ചു.