Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ കത്തയക്കല്‍ സമരം
28/06/2018
ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ പ്രധാനമന്ത്രിക്ക് പ്രതിഷേധ കത്തയക്കല്‍ സമരം ജില്ലാ പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക, ഇന്ധന വില കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റി പ്രധാനമന്ത്രിക്ക് പ്രതിഷേധ കത്തയക്കുന്ന പരിപാടി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തി. വ്യാപാര ഭവനില്‍ നിന്ന് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിനു ശേഷമാണ് കത്തയക്കല്‍ പരിപാടി നടത്തിയത്. ജില്ലാ പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ആര്‍. ഷാജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്‍ സലാം റാവൂത്തര്‍, വി. കെ. ശശിധരന്‍, ഷാജി മുഹമ്മദ്, എം. കെ. ഷിബു, ബി. ചന്ദ്രശേഖരന്‍, ജെയ് ജോണ്‍ പേരയില്‍, കെ. കെ. സജീവോത്തമന്‍, സണ്ണി മാന്നംകേരി, എന്‍. സി. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.