Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വയം തൊഴില്‍ പദ്ധതി: വായ്പാ വിതരണം നടത്തി
28/06/2018
മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പാ വിതരണം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ. എം. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തില്‍ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിക്കുള്ള ധനലക്ഷ്മി ബാങ്ക് മുഖേനയുള്ള വായ്പാ വിതരണം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ. എം. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. 30 ലക്ഷം രൂപ വിവിധ സംഘങ്ങള്‍ക്കായി വിതരണം ചെയ്തു. മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് എം. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍. എസ്. എസ്. ഇ-ശക്തി പദ്ധതി കോ- ഓര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് മാനേജര്‍ വെങ്കിടേഷ്, യൂണിയന്‍ സെക്രട്ടറി കെ. വി. വേണുഗോപാല്‍, കെ. എസ്. സാജുമോന്‍, എസ്. മുരുകേശ്, സി. പി. നാരായണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.