പദ്ധതി നിര്‍വഹണ സഭ നടത്തി
28/06/2018
വൈക്കം: ജനകീയാസൂത്രണ പദ്ധതി നഗരസഭ ഏഴാം വാര്‍ഡ് സഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ബിജു കണ്ണേഴത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വാര്‍ഡ് കൗണ്‍സിലര്‍ അനൂപ്, ഷേര്‍ലി ജയപ്രകാശ്, വത്സല, രാജേഷ്, രേഖ, ലേഖാ അശോകന്, കെ.എന്‍.ആര് കൈമള്‍, രാധാകൃഷ്ണന് നായര്‍, ശശീന്ദ്രന് നായര്‍, ശിവപ്രസാദ്, വി.കെ വിജയന്, എസ്.ശശിധരന് എന്നിവര്‍ പ്രസംഗിച്ചു. മഴക്കാല രോഗപ്രതിരോധപരിപാടികളുടെ ഭാഗമായുള്ള പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണം ബിജു കണ്ണേഴത്ത് നിര്‍വഹിച്ച. ഡോ. നിഷ മോഹന്‍, ഡോ. ജീന എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.