Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുഃനപ്രതിഷ്ഠാ വാര്‍ഷികവും ദേവീഭാഗവത നവാഹയജ്ഞവും
28/06/2018
മുട്ടസ്സ്മന ശ്രീരക്തേശ്വരീ - ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവാഹയജ്ഞത്തിന്റെ ദീപപ്രകാശനം യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് പി.എന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: മുട്ടസ്സ്മന ശ്രീരക്തേശ്വരീ - ശ്രീകൃഷ്ണ ദുര്‍ഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ പുഃനപ്രതിഷ്ഠാ വാര്‍ഷികവും ദേവീഭാഗവത നവാഹയജ്ഞവും തുടങ്ങി. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് പി.എന്‍ നമ്പൂതിരി നവാഹയജ്ഞത്തിന്റെ ദീപപ്രകാശനം നടത്തി. യജ്ഞാചാര്യന്‍ പുളിയ്ക്കാപ്പറമ്പ് ദാമോദരന്‍ നമ്പൂതിരി മാഹാത്മ്യ പ്രഭാഷണം നടത്തി. തന്ത്രി ഇണ്ടംതുരുത്തിമന നീലകണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. എസ്.ഇന്ദിരാദേവി, മുട്ടസ്സ്മന വിജയന്‍ നമ്പൂതിരി, മുട്ടസ്സ് മന പ്രവീണ്‍ കുമാര്‍, പ്രൊഫ.കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. ജൂലൈ അഞ്ചിന് രാവിലെ 7ന് ഗായത്രീഹോമം, 9ന് മണിദ്വീപ വര്‍ണ്ണന, കലശപൂജ, കലശാഭിഷേകം എന്നിവയും നടക്കും.