Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനവും, പഠനോപകരണ വിതരണവും
28/06/2018

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ 77-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും, പഠനോപകരണ വിതരണവും നടത്തി. ഒരുമക്കുഴി ചെല്ലപ്പന്റെ വസതിയില്‍ കൂടിയ സമ്മേളനം ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അഡ്വ. രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. ഗുരുദര്‍ശന സത്സംഗവേദി വി.വി കനകാംബരന്‍ പ്രഭാഷണം നടത്തി. കണ്‍വീനര്‍ ഷൈനി ഓമനക്കുട്ടന്‍, ശാഖാകമ്മററിയംഗം രഞ്ജിത്ത് കറുകത്തല, ദീപക്.പി, ശാന്തിനി അജയകുമാര്‍, ആനന്ദന്‍ കടമ്പറ, കെ.കെ പീതാംബരന്‍, കുമാര്‍ കളത്തില്‍, സുജിത്ത് കെ.സി, ബിനീഷാ മധു, രാജീവ് പി.ആര്‍, ഗീതു അനീഷ്, മഹിളാമണി, അജയകുമാര്‍ പി.ടി എന്നിവര്‍ പ്രസംഗിച്ചു.