Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി വിരുദ്ധ റാലിയും കൂട്ട ഓട്ടവും സമ്മേളനവും നടത്തി.
26/06/2018
വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും ആശ്രമം സ്‌കൂളിന്റെയും നേത്യത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ സന്ദേശ റാലി ഡി.വൈ.എസ്.പി. കെ.സുഭാഷ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും കടുത്തുരുത്തി റേഞ്ച് ഓഫീസുകളുടെയും സത്യാഗ്രഹ സ്്മാരക ആശ്രമം സ്‌കൂളിന്റെയും നേത്യത്വത്തില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ റാലിയും കൂട്ട ഓട്ടവും സമ്മേളനവും നടത്തി. ആശ്രമം സ്‌കൂള്‍ മൈതാനത്തുനിന്ന് പുറപ്പെട്ട ലഹരി വിരുദ്ധ റാലി ഡി.വൈ.എസ്.പി കെ.സുബാഷ് ചേര്‍ത്തല ഫ്‌ളാഗ് ഓഫ് ചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്യു ജോര്‍ജ്, വൈക്കം എസ്.ഐ സി.ടി. സഞ്്്ജയ്, പ്രന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍, ഹെഡ്മിസ്ട്രസ് പി.ആര്‍ ബിജി, പി.റ്റി ജിനീഷ് എന്നിവര്‍ നേത്യത്വം നല്‍കി. സ്‌കൂള്‍ മൈതാനത്തു നടന്ന ലഹരി വിരുദ്ധ സമ്മേളനവും സമ്മാന വിതരണവും നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍, നിര്‍മ്മലാ ഗോപി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ.ആര്‍ സംഗീത അദ്ധ്യക്ഷത വഹിച്ചു. സൈക്യാട്രിസ്റ്റ് ഡോ.ആശ ലഹരി വിരുദ്ധ സന്ദേശം നല്‍കി. മാത്യു ജോര്‍ജ്, ഷാജി റ്റി കുരിവിള, പി.ആര്‍ ബിജി, കെ.വി പ്രദീപ് കുമാര്‍, എന്‍.വി സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മല്‍സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.