Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബിംബ പുഃനപ്രതിഷ്ഠ നടത്തി.
26/06/2018
തെക്കുംകോവില്‍ ഭഗവതിക്ഷേത്രത്തിലെ പുഃനപ്രതിഷ്ഠയുടെ മുന്നോടിയായി കലശങ്ങള്‍ തന്ത്രിമാര്‍ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കുന്നു.

വൈക്കം: മഹാദേവക്ഷേത്രത്തിന്റെ ഭാഗമായ തെക്കുംകോവില്‍ ഭഗവതിക്ഷേത്രത്തില്‍ നിര്‍മ്മിച്ച പുതിയ ശ്രീകോവിലില്‍ ഭദ്രകാളിയുടെ ബിംബ പുഃനപ്രതിഷ്ഠ നടത്തി. തടിയില്‍ ചിത്രപ്പണികളോടെ നിര്‍മ്മിച്ച രണ്ടടി ഉയരമുള്ള ബിംബമാണ് പ്രതിഷ്ഠ നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രോപദേശ കമ്മിറ്റിയുടെയും നേത്യത്വത്തിലായിരുന്നു പുനഃപ്രതിഷ്ഠാ ചടങ്ങ്. ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ടില്ലത്ത് ചെറിയനാരായണന്‍ നമ്പൂതിരി, മേക്കാട്ടില്ലത്ത് ചെറിയ മാധവന്‍ നമ്പൂതിരി, വ്യാഴപ്പറമ്പ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, വൈക്കം ക്ഷേത്രം മേല്‍ശാന്തി തരണി ഡി. നാരായണന്‍ നമ്പൂതിരി, ജിഷ്ണു ദാമോദരന്‍ നമ്പൂതിരി, തെക്കുംകോവില്‍ക്ഷേത്രം മേല്‍ശാന്തി എ.അനില്‍കുമാര്‍, വടശ്ശേരി ഇല്ലത്ത് ഉണ്ണികൃഷണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍. പ്രതിഷ്ഠയ്ക്കു മുന്നോടിയായി കലശാ‘ിഷേകം നടത്തി. തുടര്‍ന്ന് ബ്രഹ്മകലശം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ വി. കൃഷ്ണകുമാര്‍, ഉപദേശക സമിതി പ്രസിഡന്റ് ഡി.സോമന്‍ കടവില്‍, സെക്രട്ടറി പി.എം.സന്തോഷ് കുമാര്‍, അഡ്വക്കേറ്റ് കമ്മീഷന്‍ പി.രാജീവ്, ഗിരീഷ് ജി.നായര്‍, ജി.ശിവകുമാര്‍, എം.എസ് മധു, ടി.ആര്‍ സുരേഷ്, എ.ജി.ചിത്രന്‍, രാധാകൃഷ്ണന്‍ ഇല്ലിക്കല്‍ എന്നിവര്‍ നേത്യത്വം നല്‍കി. പ്രതിഷ്ഠയ്ക്കു ശേഷം കലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, അന്നദാനം എന്നിവയും നടന്നു.