Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാ വാര്‍ഷികോല്‍സവം
26/06/2018
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് ശിവഗിരി മഠം സുഗതന്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടത്തിയ കലശം എഴുന്നള്ളിപ്പ്.

വൈക്കം: ശ്രീനാരായണഗുരു അവസാനമായി കണ്ണാടിയില്‍ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികോല്‍സവം ആഘോഷിച്ചു. ശിവഗിരി മഠം സുഗതന്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്തില്‍ കലശാഭിഷേകം, കലശം എഴുന്നള്ളിപ്പ് എന്നിവ നടത്തി. മേല്‍ശാന്തി വിഷ്ണു ശാന്തി സഹകാര്‍മ്മികനായി. ഗുരുപൂജയ്ക്കു ശേഷം കലശങ്ങള്‍ പുറത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി കെ.വി പ്രസന്നന്‍, രമേഷ് പി ദാസ്, കെ.വി പ്രകാശന്‍, പി.ടി നടരാജന്‍, കെ.എസ് സാജു, ജി.ശശി, പി.എസ് കരുണാകരന്‍, പി.ആര്‍ തിരുമേനി, പ്രീജു, ടി.എസ് സജീവന്‍ എന്നിവര്‍ നേത്യത്വം നല്‍കി. തുടര്‍ന്ന് മഹാപ്രസാദമൂട്ടും നടത്തി.