അവാര്‍ഡ്ദാനവും എന്‍ഡോവ്മെന്റ് വിതരണവും
26/06/2018
തലയോലപ്പറമ്പ്: എന്‍എസ്എസ് 907-ാം നമ്പര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ്ദാനവും എന്‍ഡോവ്മെന്റ് വിതരണവും പ്രഫ. ഡോ. അംബിക എ.നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.ജി സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.എസ് സാജുമോന്‍, ഡി.കെ. രാജഗോപാല്‍, കെ.പി രാജേഷ്, കെ.വിനോദ്കുമാര്‍, സിനി ദിലീപ്, ദീപിക എന്നിവര്‍ പ്രസംഗിച്ചു.