Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള ഡ്രാമാ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നടത്തി
25/06/2018
കേരള ഡ്രാമാ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ നാടക അവാര്‍ഡ് പ്രദീപ് മാളവികയ്ക്ക് സിനിമാ നടന്‍ കൊല്ലം തുളസി സമ്മാനിക്കുന്നു.

വൈക്കം: കേരള ഡ്രാമാ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ 25-ാമത് സംസ്ഥാന സമ്മേളനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആയില്യം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്റെ നാടക അവാര്‍ഡ് സാംസ്‌കാരിക വകുപ്പിന്റെ വൈലോപ്പള്ളി സംസ്‌കൃതിഭവന്‍ അംഗം പ്രദീപ് മാളവികയ്ക്ക് ചലച്ചിത്ര നടന്‍ കൊല്ലം തുളസി സമ്മാനിച്ചു. ചികിത്സാസഹായം സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായരും, വിദ്യാഭ്യാസ അവാര്‍ഡ് വൈലോപ്പള്ളി സംസ്‌കൃതിഭവന്‍ മെമ്പര്‍ സെക്രട്ടറി എം.ആര്‍ ജയഗീതയും വിതരണം ചെയ്തു. മുകേഷ് എം.എല്‍.എ, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ശ്രീകുമാര്‍, രമേഷ് പൂജപ്പുര, ദിലീപ് സിതാര, കെ.കെ മണി, വയ്ക്കല്‍ മധു, സന്ധ്യാ രാജേന്ദ്രന്‍, വേട്ടക്കുളം ശിവാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.