പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു.
25/06/2018
പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ആഘോഷത്തിന്റെ പ്രധാന ചടങ്ങായ കളഭാഭിഷേകം ദര്‍ശിക്കുന്ന ഭക്തര്‍.
വൈക്കം: മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു. കലശപൂജ, കളഭ പൂജ, കളഭാഭിഷേകം എഴുന്നള്ളിക്കല്‍ എന്നിവ നടത്തി. ക്ഷേത്രം തന്ത്രി മോനാറ്റില്ലത്ത് ചെറിയകൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. എ.ജി വാസുദേവന്‍ നമ്പൂതിരി, ആനത്താനത്തില്ലത്ത് ഗോവിന്ദന് നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കളഭാഭിഷേകം എഴുന്നള്ളിച്ചു.