Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാ വാര്‍ഷികവും ബ്രഹ്മകലശ ഉല്‍സവവും
25/06/2018
കൊതവറ മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉല്‍സവത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി പാണാവള്ളില്‍ ഷാജി അരവിന്ദന്‍ ബ്രഹ്മകലശപൂജ നടത്തുന്നു.

വൈക്കം: കൊതവറ പുത്തന്‍തറ ശ്രീമുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും ബ്രഹ്മകലശ ഉല്‍സവവും ആഘോഷിച്ചു. ബ്രഹ്മകലശ പൂജയ്ക്ക് ക്ഷേത്രം തന്ത്രി പാണാവള്ളില്‍ ഷാജി അരവിന്ദന്‍ മുഖ്യകാര്‍മ്മികനായി. ക്ഷേത്രം ശാന്തി ഷിബിന്‍ ഇടഉല്ലല കീഴ്ശാന്തിമാരായ ആരോമല്‍ പുത്തന്‍തറ, അഭിജിത്ത് നാടങ്ങാത്ത്തറ എന്നിവര്‍ സഹകാര്‍മ്മിരായി. കലശപൂജയ്ക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബ്രഹ്മകലശം എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് നന്ദഗോപന്‍ കുളച്ചിറ, രക്ഷാധികാരി രാജന്‍ കാപ്പള്ളില്‍, സെക്രട്ടറി വിജേഷ് പുത്തന്‍തറ, രാജേഷ് കാപ്പള്ളില്‍ എന്നിവര്‍ നേത്യത്വം നല്‍കി. ഉച്ചയ്ക്ക് മഹാപ്രസാദമൂട്ടും വൈകിട്ട് കൊതവറ സന്മാര്‍ഗ്ഗപോഷിണി ഭജനമഠത്തില്‍ നിന്നും താലപ്പൊലിയും നടത്തി. 29ന് ഏഴാം പൂജ നടക്കും. വൈകിട്ട 5.30ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് താലപ്പൊലി എത്തും.