Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ സേവന പ്രവര്‍ത്തനം ഐ.എസ്.ഒ നിലവാരത്തിലേക്ക്
23/06/2018
ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സംവിധാനത്തില്‍ നവീകരിച്ച ഓഫീസ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.


വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ സേവന പ്രവര്‍ത്തനം ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നവീകരിച്ച ഓഫീസ് സംവിധാനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും പ്രതീക്ഷകളും യഥാസമയം പരിഗണിച്ച് മികവുറ്റ സേവന പ്രവര്‍ത്തനം നടത്തുന്ന സംവിധാനമാണിത്. പഞ്ചായത്ത്് ഹാളില്‍ ഫ്രണ്ട്് ഓഫീസ് സംവിധാനത്തില്‍ ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേകം ക്യാമ്പിനുകള്‍ ക്രമീകരിച്ചിട്ടുണ്ട്്. ജനങ്ങള്‍ക്ക് എത്രയും വേഗം ആവശ്യങ്ങള്‍ നിറവേറ്റി പോകുവാനുള്ള സര്‍ക്കാര്‍ സംവിധാനമാണിത്. പഞ്ചായത്തിന്റെ ആനുകൂല്യങ്ങളും അധികാരങ്ങളും തേടിചെല്ലുന്ന ഗുണഭോക്താവിന് പ്രത്യേക പരിഗണനയോ സ്വാധീനങ്ങളോ ഇവിടെ ബാധകമല്ല. ചെല്ലുന്ന മുറയ്ക്ക് പേര്് രജിസ്റ്റര്‍ ചെയ്താല്‍ കാത്തിരിപ്പ് കൂടാതെ കാര്യങ്ങള്‍ നടത്തി പോകാം. സമ്മേളനത്തില്‍ പ്രസിഡന്റ്് പി.എസ് മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. സാബു പി മണലൊടി, സുലോചന പ്രഭാകരന്‍, സുനില്‍ കുമാര്‍, പ്രവീണ സിബി, പി.പി ദിവാകരന്‍, പി.കെ സുരേഷ് ബാബു, ജമീല നടരാജന്‍, പി ഡി ജോര്‍ജ്, ജയ ഷാജി, ആര്‍.രശ്മി, കെ.എസ് സജീവ്, എം.വി ശശികല, മായ ഷിബു, ഗിരിജ പുഷ്‌ക്കരന്‍, മിനി രതീഷന്‍, ഇ.ക്ലീറ്റസ് എന്നിവര്‍ പ്രസംഗിച്ചു.