Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എന്‍ സുഗുണന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം.
23/06/2018

തലയോലപ്പറമ്പ്: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹയാത്രികനും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി, എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ.ആര്‍ നാരായണന്റെ പുത്രനുമായ കെ.എന്‍ സുഗുണന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സുഗുണന്‍ നിരവധി ട്രേഡ് യൂണിയനുകളുടെയും സാംസ്‌കാരിക സംഘടനകളുടെയും പ്രവര്‍ത്തകനായിരുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിക്കുവേണ്ടി പ്രീതി നടേശന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എം.എല്‍.എമാരായ കെ.സി ജോസഫ്, സി.കെ ആശ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍, സെക്രട്ടറി എസ്.ഡി സുരേഷ്ബാബു, വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, കോട്ടയം യൂണിയന്‍ പ്രസിഡന്റ് രാജീവ്, കടത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരില്‍, സെക്രട്ടറി എന്‍.കെ രമണന്‍, കൊച്ചി യൂണിയന്‍ പ്രസിഡന്റ് എ.കെ സന്തോഷ്, കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ബി.ഡി.ജെ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി രാജു കാലായില്‍, വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ് രാധാകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.