Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗാ ദിനാചരണ സമ്മേളനം
23/06/2018
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെയും ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും നേത്യത്വത്തില്‍ നടത്തിയ യോഗാ ദിനാചരണം പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ കീഴിലുള്ള ഓരോ കരയോഗങ്ങളും കേന്ദ്രീകരിച്ച് യോഗാ പരിശീലനത്തിന് സംവിധാനം ഒരുക്കണമെന്നും പുതിയ ജീവിതക്രമത്തില്‍ ഇത് അനിവാര്യമാണെന്നും യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ പറഞ്ഞു. എന്‍.എസ്.എസ് യൂണിയന്റെയും ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും എച്ച്.ആര്‍ സെന്ററിന്റെയും നേത്യത്വത്തില്‍ നടത്തിയ യോഗാ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എന്‍.ജി ബാലചന്ദ്രന്‍, പി.ജി.എം. നായര്‍, എന്‍.മധു, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, മുരളീധരന്‍ നായര്‍, പി.പ്രസാദ്, എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.