Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വഞ്ചനാദിനം ആചരിച്ചു.
23/06/2018
ജോസ് കെ. മാണി എം.പിയുടെ രാജിയില്‍ പ്രതിഷേധിച്ച്് എല്‍.ഡി.എഫ്. വൈക്കത്ത് നടത്തിയ വഞ്ചനാദിനാചരണം എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജോസ് കെ.മാണി എം.പി കാലാവധി തീരുംമുന്‍പേ രാജിവെച്ചതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു. പ്രതിഷേധപരിപാടികളുടെ ഭാഗമായി കച്ചേരിക്കവലിയില്‍ നടന്ന ധര്‍ണാസമരം എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. കെ. ഗണേശന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി എം ഡി. ബാബുരാജ്, സി.പി.എം വൈക്കം ഏരിയാ സെക്രട്ടറി കെ.അരുണന്‍, കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി ഗോപി, എം.കെ രവീന്ദ്രന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, കെ.അജിത്ത്, കെ.രാജു എന്നിവര്‍ പ്രസംഗിച്ചു.