Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍
22/06/2018

വൈക്കം: ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന് 24 മുതല്‍ തുടക്കമാവും. ആരാധന ദിനമായ നാളെ രാവിലെ 7ന് ആഘോഷമായ വി.കുര്‍ബാന. എറണാകുളം-അങ്കമാലി അതിരൂപത സോഷ്യല്‍ സര്‍വ്വീസസ് ഡയറക്ടര്‍ റവ.ഫാ.പോള്‍ ചെറുപിള്ളി നേതൃത്വം വഹിക്കും. വൈകിട്ട് 5.30ന് ആരാധന സമാപനം, ദിവ്യകാരുണ്യ പ്രദക്ഷിണം. സെന്റ് ജോസഫ്‌സ് ഫൊറോന ചര്‍ച്ച് വികാരി വെരി.റവ.ഫാ.പോള്‍ ചിറ്റിനപ്പിള്ളി നേതൃത്വം നല്‍കും. തുടര്‍ന്ന് റവ.മോണ്‍ ആന്റണി നരികുളം ദിവ്യകാരുണ്യ സന്ദേശം നല്‍കും. പതാകദിനമായ 29ന് വൈകിട്ട് 5ന് കൊടിയേറ്റ്, റവ.ഫാ.വര്‍ഗീസ് മാമ്പിള്ളിയുടെ നേതൃത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. പൂര്‍വ്വിക അനുസ്മരണ ദിനമായ 30ന് വൈകിട്ട് 5.30ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള റാസകുര്‍ബാന, ഒപ്പീസ്. വാഴ്ച ദിനമായ ജൂലൈ 1ന് രാവിലെ 6.30ന് ലൈത്തോരന്മാരുടെ വാഴ്ച, റവ.ഫാ. ജോസ് വലിയകടവിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് സ്‌നേഹവിരുന്ന്. വൈകിട്ട് 5ന് ജമമാല, സ്ഥാനക്കാരുടെ വാഴ്ച, റവ.ഫാ.ടോണി ബ്ലായിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന, വാഹന വെഞ്ചരിപ്പ്. വേസ്പര ദിനമായ 2ന് റവ.ഫാ. സേവ്യര്‍ ആവള്ളിലിന്റെ നേതൃത്വത്തില്‍ രാവിലെ 7ന് വി.കുര്‍ബാന, തുടര്‍ന്ന് വിദ്യാരംഭം. രാവിലെ 10ന് മലങ്കര റീത്തില്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ നേതൃത്വത്തില്‍ വി.കുര്‍ബാന. തുടര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക് ചോറൂട്ട് നേര്‍ച്ച, വൈകിട്ട് 4ന് ജപമാല, തിരി വെഞ്ചരിപ്പ്, വേസ്പര. റവ. ഫാ.ജോണ്‍ പുതുവ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പാലാ കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ചര്‍ച്ച് വികാരി റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ പ്രസംഗിക്കും. ശേഷം പ്രദക്ഷിണം, കപ്ലോന്‍ വാഴ്ച.തിരുനാള്‍ ദിനമായ 3ന് രാവിലെ 5.45നും, 6.45നും, 7.45നും, 8.45നും വി.കുര്‍ബാന. രാവിലെ 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, പ്രസംഗം. മാര്‍ സെബാസ്റ്റ്യന്‍ ഏടയന്ത്രത്ത് കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, വാഴ്‌വ്, തിരുശേഷിപ്പ് ചുംബനം. വൈകിട്ട് 7ന് റവ.ഫാ. സിറിയക്ക് മണിപ്പാടന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന, തിരുസ്വരൂപം എടുത്തുവെയ്ക്കല്‍. ജൂലൈ 10ന് എട്ടാമിടം ആഘോഷിക്കും. വൈകിട്ട് 5.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, റവ. ഫാ.മാത്യൂ വാരിക്കാട്ടുപാടത്തിന്റെ പ്രസംഗം, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയും നടക്കും.