Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയന്ത്രണം വിട്ട പോലീസ് ജീപ്പ് റോഡരികിലെ വൈദ്യുതി പോസ്റ്റും പെട്ടിക്കടയും ഇടിച്ചു തകര്‍ത്തു.
22/06/2018
പോലീസ് ജീപ്പ് ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്ന 11 കെ.വി പോസ്റ്റ് അധികൃതര്‍ മാറ്റി സ്ഥാപിക്കുന്നു. തകര്‍ന്ന പെട്ടിക്കടയും സമീപത്ത്.

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട പോലീസ് ജീപ്പ് റോഡരികിലെ വൈദ്യുതി പോസ്റ്റും പെട്ടിക്കടയും ഇടിച്ചു തകര്‍ത്തു. ഇന്നലെ രാവിലെ അഞ്ചോടെ കാര്‍ണിവല്‍ തീയറ്ററിന് മുന്‍വശത്താണ് സംഭവം. രാത്രി പട്രോളിങ് കഴിഞ്ഞ് തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്കു വരികയായിരുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ജീപ്പ് പെട്ടിക്കട തകര്‍ത്ത ശേഷം സമീപത്തെ 11 കെ.വി പോസ്റ്റിലിടിച്ചണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ ഒടിഞ്ഞു വീണെങ്കിലും വൈദ്യുതി ബന്ധം ഈ സമയം പൊയതിനാല്‍ കൂടുതല്‍ അപകടം ഒഴിവാകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പോലീസ് ജീപ്പിന്റെ മുന്‍വശം തകര്‍ന്നു. എസ്.ഐ അടക്കമുള്ളവര്‍ വാഹനത്തില്‍ ഉണ്ടായിരുന്നെങ്കിലും ആരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒടിഞ്ഞ പോസ്റ്റ് മാറ്റിസ്ഥാപിച്ചതിനു ശേഷം വൈകുന്നേരത്തോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. നാശനഷ്ടം ഉണ്ടായ കടയുടമയ്ക്ക് പോലീസ് നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിച്ചു.