Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനിയെ പോലീസ് പിടികൂടി.
22/06/2018

വൈക്കം. ബസില്‍ യാത്രക്കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനിയെ പോലീസ് പിടികൂടി. തഞ്ചാവൂര്‍ മാരിയമ്മന്‍ കോവില്‍ സ്വദേശിനി കലേശ്വരി എന്നു വിളിക്കുന്ന പവിത്ര(31)നെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്കാണ് സംഭവം. തലയോലപ്പറമ്പില്‍ നിന്ന് വൈക്കത്തേക്ക് വരുകയായിരുന്ന ബസില്‍ വല്ലകം സ്വദേശിനി ലളിതയുടെ മാലപൊട്ടിക്കനാണ് ശ്രമിച്ചത്. ലളിത ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തിയപ്പോള്‍ പവിത്ര ബസില്‍ നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.