Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഞ്ചു കോടി 48 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി ആവിഷ്‌കരിച്ചു.
21/06/2018
എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ്് പി.വി ബിനീഷ് ഉദ്്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ 2018-19 വര്‍ഷത്തില്‍ അഞ്ചു കോടി 48 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി ആവിഷ്‌കരിച്ചു. യൂണിയന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി എം.പി. സെന്‍ അവതരിപ്പിച്ച ബജറ്റിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത്. വൈക്കം ടൗണില്‍ സ്ഥലം വാങ്ങി ഷോപ്പിംങ് കോംപ്ലക്‌സ് നിര്‍മ്മിക്കുവാന്‍ രണ്ടര കോടി രൂപ പദ്ധതിയിലുണ്ട്്. ശാഖാ യോഗങ്ങളില്‍ നിര്‍ദ്ധന വിഭാഗങ്ങള്‍ക്ക്് ഭവന ദാന പദ്ധതി, വിധവാ പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, ചികില്‍സാ സഹായം എന്നിവയ്ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്്. യൂണിയന്റെ നവതിയാഘോഷത്തിനും പരിപാടികളുണ്ട്്്. 54 ശാഖാ യോഗങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, വനിതാ സംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പ്രസിഡന്റ് പി.വി ബിനീഷ് ഉദ്്ഘാടനം ചെയ്തു. സെക്രട്ടറി എം.പി സെന്‍, വി.പി സന്തോഷ്, രാജേഷ് പി മോഹന്‍, കെ.വി പ്രസന്നന്‍, വി.വേലായുധന്‍, സുധീര്‍ ഇടവട്ടം, ജി.എസ് ബൈജു, വി.റ്റി ഗോപാലകൃഷ്ണന്‍, വി.ഡി സുനില്‍ കുമാര്‍, അനില്‍ സച്ചിത്ത് എന്നിവര്‍ പങ്കെടുത്തു.