Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമ്പത്തിക സഹായം നല്‍കി.
21/06/2018
കഴിഞ്ഞദിവസം ആല്‍മരം മറിഞ്ഞ് വീട് തകര്‍ന്ന കൊടൂപ്പാടം മുരിക്കും കുഴി അശോകന് ആശ്രമം സ്‌കൂളിലെ അദ്ധ്യാപകരും വിദ്യര്‍ത്ഥികളും സമാഹരിച്ച കാരുണ്യനിധി പ്രിയാഭാസ്‌ക്കറും, എന്‍.ബാബുരാജും ചേര്‍ന്ന് കൈമാറുന്നു.

വൈക്കം: കനത്ത മഴയിലും കാറ്റിലും ആല്‍മരം കടപുഴകി മറിഞ്ഞ് വീട് തകര്‍ന്ന കുലശേഖരമംഗലം കൊടൂപ്പാടം മുരിക്കും കുഴി അശോകന് സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ വിദ്യര്‍ത്ഥികളും അദ്ധ്യാപകരും പുനര്‍നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കി. വീട് തകര്‍ന്ന് അന്തിയുറങ്ങാന്‍ മാര്‍ഗമില്ലാതെ വിഷമിച്ച നിര്‍ധന കുടുംബത്തെ സാന്ത്വനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചെറുതുട്ടുകള്‍ സമാഹരിച്ച് സഹായിക്കുകയായിരുന്നു. സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ ഖ്യാതിക്ക് തിളക്കമേറുന്നതായിരുന്നു ഈ കാരുണ്യ പ്രവര്‍ത്തനം. സഹായം അശോകന്റെ വീട്ടിലെത്തി കൈമാറി. മാനേജര്‍ പി.വി ബിനീഷ്, പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ് കുമാര്‍, ഷാജി റ്റി.കുരുവിള, പ്രധാനദ്ധ്യാപിക പി.ആര്‍ ബിജി, സീനിയര്‍ അദ്ധ്യാപകന്‍ സി.സുരേഷ് കുമാര്‍, വൈ.ബിന്ദു, പ്രിയാഭാസ്‌ക്കര്‍, എന്‍.ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.