Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബനഡിക്ട് മാര്‍ ഗ്രിഗോരിയോസ് അവാര്‍ഡ് സഹൃദയയ്ക്ക്
21/06/2018
കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഏര്‍പ്പെടുത്തിയിട്ടുള്ള ബനഡിക്ട് മാര്‍ ഗ്രിഗോരിയോസ് അവാര്‍ഡ് ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസില്‍ നിന്ന് സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളിയും ടീം അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.

വൈക്കം: കേരളത്തിലെ കത്തോലിക്കാ രൂപതകളുടെ കീഴിലുള്ള സാമൂഹ്യപ്രവര്‍ത്തന സംഘടനകളുടെ ഏകോപനവേദിയായ കേരള സോഷ്യല്‍ സര്‍വീസ് ഫോറം സാമൂഹ്യപ്രവര്‍ ത്തനങ്ങളിലെ മികവിന് ഏര്‍പ്പെടുത്തിയിട്ടുള്ള ബനഡിക്ട് മാര്‍ ഗ്രിഗോരിയോസ് അവാര്‍ഡ് എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സഹൃദയയ്ക്കു ലഭിച്ചു. കോട്ടയം ആമോസ് സെന്ററില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ജസ്റ്റിസ്, പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസില്‍ നിന്ന് സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളിയും ടീം അംഗങ്ങളും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.സാമൂഹ്യപ്രവര്‍ത്തന വിഭാഗങ്ങളുടെ പ്രവര്‍ത്തന വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി നല്‍കുന്ന ഈ പുരസ്‌കാരം ഇതിനു മുമ്പും സഹൃദയയ്ക്കു ലഭിച്ചിട്ടുണ്ട്. കോട്ടയം അതിരൂപതാ ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട്, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.പോള്‍ മൂഞ്ഞേലി, കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, കേരള സോഷ്യല്‍ സര്‍വീസ് ഫോറം മുന്‍ ഡയറക്ടര്‍ ഫാ.റൊമാന്‍സ് ആന്റണി, കാരിത്താസ് ഇന്ത്യ പരിസ്ഥിതി വിഭാഗം മേധാവി ഡോ. വി.ആര്‍ ഹരിദാസ്, കെ.എസ്.എസ്.എഫ് ടീം ലീഡര്‍ ജോബിമാത്യൂ എന്നിവരും വിവിധ രൂപതാ സാമൂഹ്യ പ്രവര്‍ത്തനവിഭാഗങ്ങളുടെ ഡയറക്ടര്‍മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.