Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം സഹോദയ ഇന്റര്‍സ്‌ക്കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റ് 18 മുതല്‍ 20 വരെ
16/11/2015
കോട്ടയം സഹോദയ ഇന്റര്‍സ്‌ക്കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റ് 18 മുതല്‍ 20 വരെ ലിസ്യൂ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. വിവിധ സ്‌ക്കൂളുകളില്‍ നിന്നായി 30 പുരുഷ ടീമുകളും 15 വനിതാ ടീമുകളും മത്സരത്തില്‍ പങ്കെടുക്കും. മത്സരത്തിന് മുന്നോടിയായി ഇന്ന് രാവിലെ 500 കുട്ടികള്‍ പങ്കെടുക്കുന്ന വര്‍ണശമ്പളമായ സൈക്കിള്‍ വിളംബരറാലി നടക്കും. 18ന് അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്‍ഡ്യന്‍ വോളിബോള്‍ ക്യാപ്‌ററനുമായ ടോം ജോസഫ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. 20ന് നടക്കുന്ന സമ്മാനദാനം മുന്‍ ഇന്‍ഡ്യന്‍ വോളിബോള്‍ താരം കിഷോര്‍ എബ്രഹാം നിര്‍വഹിക്കും. ഫാ. ജോസഫ് ഓടനാട്ട്, പ്രൊഫ. വി.ജെ അലക്‌സാണ്ടര്‍, ജോണി നെല്ലിപ്പറമ്പന്‍, സണ്ണി മാന്നങ്കേരി, എസ്.കെ സുദര്‍ശനന്‍, ജോയ് എന്നിവര്‍ പ്രസംഗിക്കും.