Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി
21/06/2018
സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എന്‍.എം മോഹനന്‍ അധ്യക്ഷത വഹിച്ചു. ചെത്ത് തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, പി.സുഗതന്‍, ജോണ്‍ വി.ജോസഫ്, കെ.അജിത്ത്, കെ.എസ് രത്‌നാകരന്‍, കെ.ഡി വിശ്വനാഥന്‍, ടി.എം സദന്‍, പി.എസ് പുഷ്പമണി എന്നിവര്‍ പ്രസംഗിച്ചു.