Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനാ വാരാഘോഷത്തിന് തുടക്കമായി.
21/06/2018

വൈക്കം: ചാലപ്പറമ്പ് ടി.കെ.എം.എം യു.പി സ്‌കൂളില്‍ വായനാ വാരാഘോഷത്തിന് തുടക്കമായി. കേരള ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജി ആമ്പല്ലൂര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എസ്.ശിവദാസ് വായനാദിന സന്ദേശം നല്‍കി. പ്രധാന അധ്യാപിക എ.എസ്.ശ്രീദേവി ആമുഖ പ്രഭാഷണം നടത്തി.

വൈക്കം: പടിഞ്ഞാറെക്കര പി.എന്‍ പണിക്കര്‍ സ്മാരക നവോദയ ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. വായനാവാരാചരണത്തിന്റെ ഭാഗമായി 24ന് രാവിലെ 10ന് ലൈബ്രറിയില്‍വെച്ച് കുട്ടികള്‍ക്കായി വായനാമത്സരം നടത്തും. അനുസ്മരണ സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് കുര്യാക്കോസ്, സെക്രട്ടറി കെ.ജി രാമചന്ദ്രന്‍, പി.എം പ്രെറ്റി, ഷിബു, കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.