Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി.
21/06/2018

വൈക്കം: വടയാര്‍ ഇന്‍ഫന്റ് ജീസസ്സ് ഹൈസ്‌കൂളില്‍ വായനാദിനാചരണവും പി.എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ആര്‍ അശോകന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മേഴ്‌സി ഡേവിഡ് സ്വാഗതമാശംസിച്ചു. ബിനു കെ.പവിത്രന്‍ വായനാദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. വിദ്യാര്‍ത്ഥിനികളായ ആന്‍ മരിയ ദീപു, സ്‌നേഹ ടോമി എന്നിവര്‍ വായനദിന കുറിപ്പുകള്‍ വായിച്ചു. തുടര്‍ന്ന് വായനാ മത്സരം, വീഡിയോ പ്രദര്‍ശനം എന്നിവ നടത്തി. ചടങ്ങിന് അദ്ധ്യാപകരായ എല്‍സിറ്റ് സ്‌കറിയ, കാഞ്ചന സി.റ്റി, ബീനാതോമസ്, ജയ്‌സണ്‍ ജോര്‍ജ്ജ്, ബിനോയ് ജോസഫ്, പുഷ്പമ്മ തോമസ്, എം.സി മറിയാമ്മ, അനു ഡി രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.