Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഭാ സംഗമം സംഘടിപ്പിച്ചു.
20/06/2018

വൈക്കം: ദേശീയ വായനാ മാസാചരണത്തിന്റെ ഭാഗമായി പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ശ്രീ മഹാദേവ കോളേജില്‍ ജില്ലാതല പ്രതിഭാ സംഗമം സംഘടിപ്പിച്ചു. നാടകകൃത്തും സംവിധായകനുമായ ജോണ്‍ ടി.വേക്കന്‍ സംഗമം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ലീന നായരുടെ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പി.ജി.എം നായര്‍ കാരിക്കോട് പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. വായനയുടെയും എഴുത്തിന്റെയും വഴിയിലെ വേറിട്ട വ്യക്തിത്വമായ ഡി.വൈ.എസ്.പി സുഭാഷ് ചേര്‍ത്തലയെ കവി ശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ശ്രീ മഹാദേവ കോളേജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍.എസ് മേനോന്‍ പുരസ്‌കാരം സമ്മാനിച്ചു. പ്രതിഭാ സംഗമം നവാഗത പിന്നണി ഗായിക ഫിദ ഫാത്തിമ സംഗീതാര്‍ച്ചന നടത്തി. ബി.മായ വായനാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മോഹന്‍ദാസ് വെച്ചൂര്‍, പി.എന്‍ കലേശ് , ബിച്ചു എസ്.നായര്‍, എം.എ അനൂപ്, ഹരി, വര്‍മ രാമവര്‍മ, കെ.കെ ബേബി, ഹരികുമാര്‍, പി.കെ നിത്യ എന്നിവര്‍ പ്രസംഗിച്ചു.