തെക്കേനട തെക്കുംകോവില്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ കര്‍മങ്ങള്‍ 22 മുതല്‍ 25 വരെ
20/06/2018
വൈക്കം: തെക്കേനട തെക്കുംകോവില്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ നവീകരണത്തിന്റെ ഭാഗമായി പുതുതായി പണിത ക്ഷേത്രത്തിന്റെയും ദാരുബിംബത്തിന്റെയും അര്ച്ചനാബിംബത്തിന്റെയും പുനഃപ്രതിഷ്ഠാ കര്‍മങ്ങള്‍ 22 മുതല്‍ 25 വരെ നടക്കും. തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട് ബ്രഹ്മശ്രീ നാരായണന് നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി ബ്രഹ്മശ്രീ നാരായണന് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.