Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയിലിടച്ചു മറിഞ്ഞു
19/06/2018
നിയന്ത്രണം വിട്ടു മറിഞ്ഞ കാര്‍ തകര്‍ന്ന നിലയില്‍

വൈക്കം: നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ സംരക്ഷണഭിത്തിയിലിടിച്ചു മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് തലയോലപ്പറമ്പ്-വൈക്കം റോഡില്‍ പടിഞ്ഞാറെക്കര കലുങ്ക് പാലത്തിന് സമീപമാണ് അപകടം. തലയോലപ്പറമ്പില്‍ നിന്നും വൈക്കത്തേയ്ക്ക് പോവുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് റോഡിനു കുറുകെ മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. കാര്‍ ഓടിച്ചിരുന്ന വൈക്കം സ്വദേശി സെബാസ്റ്റിയന്‍ (62) നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തെ തുടര്‍ന്ന് കാറിന്റെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു. പതിനഞ്ചു മിനിറ്റോളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.