Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹജീവി സ്‌നേഹമാണ് വിദ്യാഭ്യാസത്തിന്റെ കാതലായ ഭാഗമെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി
19/06/2018
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ വായനാവാരാചരണം ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സഹജീവി സ്‌നേഹമാണ് വിദ്യാഭ്യാസത്തിന്റെ കാതലായ ഭാഗമെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി പറഞ്ഞു. സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ വായനാവാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനയാണ് ജ്ഞാനം. അത് ജീവിതത്തിലേക്ക് പകര്‍ത്തുന്നതിനൊടൊപ്പം സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ വേദന മാറ്റുവാന്‍ മനുഷ്യസ്‌നേഹത്തിന്റെ വിത്തുകള്‍ പാകാന്‍കൂടി വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍, അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക പി.ആര്‍ ബിജി, ഷാജി മാടയില്‍, സി.സുരേഷ്‌കുമാര്‍, വൈ.ബിന്ദു, പ്രിയാ ഭാസ്‌ക്കര്‍, എന്‍.ബാബുരാജ്, പി.റ്റി ജിനീഷ്, എ.ജ്യോതി, ഷാജി റ്റി കുരുവിള, കെ.വി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്നും സമാഹരിച്ച അയ്യായിരത്തോളം പുസ്തകങ്ങളുടെ പ്രദര്‍ശനവും കളക്ടര്‍ നിര്‍വ്വഹിച്ചു.