Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അയ്യന്‍കാളി ചരമവാര്‍ഷിക ദിനാചരണം
19/06/2018
കെ.പി.എം.എസ് വൈക്കം യൂണിയന്റെയും മറവന്‍ത്തുരുത്ത് ശാഖയുടെയും നേത്യത്വത്തില്‍ നടത്തിയ അയ്യന്‍കാളി ചരമവാര്‍ഷിക ദിനാചരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കെ.പി.എം.എസ് വൈക്കം യൂണിയന്റെയും മറവന്‍തുരത്ത് 1351-ാം നമ്പര്‍ ശാഖയുടെ നേത്യത്വത്തില്‍ മഹാത്മാ അയ്യന്‍കാളിയുടെ 77-ാമത് ചരമവാര്‍ഷിക ദിനാചരണം നടത്തി. മറവന്‍തുരത്ത് ഐ.എച്ച്.ഡി.പി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സി.സുശീലന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, കെ.വേണുകുട്ടന്‍, വി. ഭാസ്‌ക്കരന്‍, സുഷമ സന്തോഷ്, എം. ബാബു, സി.കെ പുരുഷോത്തമന്‍, സി.റ്റി അപ്പുക്കുട്ടന്‍, കെ.ശിവദാസന്‍, ബീനാകുമാരി, ശശിധരന്‍, റ്റി. ബിജു, ടി.എം ബാബു എന്നിവര്‍ പ്രസംഗിച്ചു.