മേഖലാ സമ്മേളനം നടത്തി
19/06/2018
വൈക്കം: കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് യൂണിയന്റെ വൈക്കം മേഖലാ സമ്മേളനം എ.ഐ.ടി.യൂ.സി ഹാളില്‍ നടത്തി. കെ.എല്‍.ഐ.യൂ സംസ്ഥാന സെക്രട്ടറി ബിജുക്കുട്ടി കെ.ബി ഉദ്ഘാടനം ചെയ്തു. കെ.പി എല്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സി രാജേഷ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി ദേവസ്യ, കെ.ബി ശോഭന, അരുണ്‍ ചന്ദ്, ബാബു എം.സി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ബാബു എം.സി (പ്രസിഡന്റ്), അരുണ്‍ചന്ദ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.