Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ഷകൃഷി ഇറക്കാന്‍ കഴിയാതെ കര്‍ഷകര്‍ ഒന്നടങ്കം ദുരിതത്തില്‍
19/06/2018

വൈക്കം: അപ്പര്‍കുട്ടനാട്ടിലെ പ്രധാന നെല്‍കൃഷി മേഖലകളായ വെച്ചൂര്‍, തലയാഴം, ആര്‍പ്പൂക്കര, കല്ലറ തുടങ്ങിയ പഞ്ചായത്തുകളില്‍ വര്‍ഷകൃഷി ഇറക്കാന്‍ കഴിയാതെ കര്‍ഷകര്‍ ഒന്നടങ്കം ദുരിതത്തില്‍. നിറുത്താതെ പെയ്യുന്ന മഴയാണ് വര്‍ഷകൃഷിക്ക് തടസ്സമാകുന്നത്. വിതച്ച് ഒരാഴ്ചക്കാലമായതും വിതക്കാന്‍ വിത്ത് കിളിപ്പിച്ചിട്ട് വിതക്കാന്‍ കഴിയാത്ത കര്‍ഷകരുമാണ് ഏറെയും. ദിവസങ്ങളോളം വൈദ്യൂതി ഇല്ലാതെ വരുന്നതു കൊണ്ട് മോട്ടോര്‍ പമ്പിംഗ് നടക്കാതെ വരുകയും തന്‍മൂലം വിതച്ച വിത്തുകള്‍ ചീഞ്ഞു പോവുകയും ചെയ്യുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ഏക്കറിന് 32 കിലോ വിത്തിനെ മാത്രം ആശ്രയിച്ചാണ് കര്‍ഷകര്‍ കൃഷി ഇറക്കുന്നത്. വൈദ്യുതി തകരാറു പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും തലയാഴം ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ കീഴില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും കേരള സംസ്ഥാന കര്‍ഷകസംഘടന സംസ്ഥാന കമ്മറ്റിയംഗം സി.എസ് രാജു സര്‍ക്കാരിനോടാവശ്യപ്പെട്ടു.