Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന യോഗ പരിശീലനം സംഘടിപ്പിച്ചു.
19/06/2018

വൈക്കം: നെഹ്‌റു യുവകേന്ദ്ര കോട്ടയം, തത്ത്വമസി ക്ലബ്ബ്, ഗവണ്‍മെന്റ് എച്ച്.എസ്.എസ് കുലശേഖരമംഗലം, എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏകദിന യോഗ പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. രമ റ്റി.എം, ബിനു ചന്ദ്രന്‍, സൂര്യ കെ.എസ്, ഷനില്‍.കെ, അഖില്‍ കെ.എം, ഉല്ലാസ്.ജി, അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗാചാര്യന്‍ മധു എനാദി യോഗാ പരിശീലനം നടത്തി.

നെഹ്‌റുയുവകേന്ദ്ര കോട്ടയം, ഉദയനാപുരം ആയുര്‍വേദ പി.എച്ച്.സി, വാമന ക്ലബ് ഇരുമ്പൂഴിക്കര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ യോഗാ പരിശീലനക്കളരി സംഘടിപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ കെ.വി ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ടിന്റു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യോഗാചാര്യന്‍ മാത്യൂ ജോസഫ് മലയില്‍ യോഗാപരിശീലനം നല്‍കി. യൂത്ത് കോ-ഓഡിനേറ്റര്‍ ബിനു ചന്ദ്രന്‍, ക്ലബ് സെക്രട്ടറി ദേവാനന്ദ്, ജോയിന്റ് സെക്രട്ടറി അരുണ്‍ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.