Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണാസമരം നടത്തി.
19/06/2018
വെട്ടിക്കാട്ട്മുക്ക് പാലത്തിനു സമാന്തരമായി നടപ്പാത നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ടി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വെട്ടിക്കാട്ട്മുക്ക് പാലത്തിനു സമാന്തരമായി നടപ്പാത നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണാസമരം നടത്തി. സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ധര്‍ണ. വെട്ടിക്കാട്ട്മുക്കില്‍ നടന്ന ധര്‍ണ ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ടി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം-എറണാകുളം റോഡിലെ ഏറ്റവും തിരക്കേറിയ ഈ പാലത്തിലൂടെ കാല്‍നടയാത്ര ദുരിതപൂര്‍ണമാണ്. 47 വര്‍ഷങ്ങള്‍ക്കുമുന്‍പ് നിര്‍മിച്ച പാലത്തില്‍ നടപ്പാത വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വാഹനങ്ങളുടെ മത്സരയോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ പലപ്പോഴും തലനാരിഴക്കാണ് പരുക്കേല്‍ക്കാതെ രക്ഷപെടുന്നത്. സലിം യൂസഫ് അധ്യക്ഷത വഹിച്ച ധര്‍ണാസമരത്തില്‍ ഒ.പി കുഞ്ഞുപിള്ള, ബെന്നി കൊടിയാട്ടില്‍, ഒ.ജെ ജോസഫ്, എം.നസ്‌റത്ത് എന്നിവര്‍ പ്രസംഗിച്ചു.