Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരാതി പരിഹാര ആദാലത്ത് ജൂലൈ 21ന്
19/06/2018

വൈക്കം: വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പരാതി പരിഹാര ആദാലത്ത് ജൂലൈ 21ന് നടത്തും. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വൈക്കം താലൂക്കാഫീസിലും താലൂക്കാഫീസിന്റെ കീഴിലുള്ള എല്ലാ വില്ലേജോഫീസുകളിലും ജൂലൈ 5 വരെ സ്വീകരിക്കുന്നതാണ്. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, വീടും സ്ഥലവും ലഭിക്കുന്നതിനുള്ള അപേക്ഷകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഒന്നിലധികം ആവശ്യങ്ങള്‍ ഒരേ അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കാതെ ഓരോന്നിനും പ്രത്യേകം അപേക്ഷകള്‍ വേണം അദാലത്തില്‍ നല്‍കേണ്ടത്.