Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക ദിനാചരണം
18/06/2018
കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേത്യത്വത്തില്‍ നടത്തിയ അയ്യന്‍കാളിയുടെ ചരമവാര്‍ഷിക ദിനാചരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.പി.എം.എസ് (പുന്നല വിഭാഗം) വൈക്കം യൂണിയന്റെ നേത്യത്വത്തില്‍ മഹാത്മാ അയ്യന്‍കാളിയുടെ 77-ാമത് ചരമവാര്‍ഷിക ദിനാചരണം നടത്തി. അയ്യന്‍കാളിയുടെ ഛായാ ചിത്രം അലങ്കരിച്ച് വെച്ച് ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.കെ രഘുവരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉല്ലല മധു, ആര്‍ പ്രസന്നന്‍, അഭിലാഷ് മുരിപ്പത്ത്, ശശി നാനാടം, ശ്രീദേവി അനിരുദ്ധന്‍, സനില്‍ കുമാര്‍, രതീഷ,് ശ്രീകാന്ത് വാസു എന്നിവര്‍ പ്രസംഗിച്ചു.