Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗ പരിശീലന ക്ലാസ്സുകള്‍ നടത്തി.
18/06/2018

വൈക്കം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ സഹകരണത്തോടെ വൈക്കം അക്ഷയ ലേണിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി യോഗ പരിശീലന ക്ലാസ്സുകള്‍ നടത്തി. ഒരാഴ്ച്ച നീളുന്ന യോഗ സാധനവാരം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യ പരിശീലകന്‍ ബിജു രാഘവന്‍ അധ്യക്ഷത വഹിച്ചു. യോഗ അധ്യാപക പ്രചാരകന്‍ എന്‍.ജി ബാലചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. രക്ഷകര്‍ത്താ പ്രതിനിധി പി.ടി സുബാഷ്, പരിശീലകരായ എസ്.ഗിരീഷ്, അജിത്ത്്്് പി രാജു, അമൃത ഗോഷ്, അനന്ദകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി. അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.