Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാ വാര്‍ഷിക മഹോല്‍സവം
18/06/2018
ചെമ്മനത്തുകര വടകോടില്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികാഘോഷത്തിന്റെ ദീപ പ്രകാശനം എസ്.എന്‍.ഡി.പി.ശാഖാ പ്രസിഡന്‍് വി.വി വേണുഗോപാല്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: ചെമ്മനത്തുകര വടകോവില്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക മഹോല്‍സവം ആഘോഷിച്ചു. കലശാഭിഷേകം, സര്‍പ്പങ്ങള്‍ക്ക് വെച്ചു നേദ്യം, ഉപദേവതകള്‍ക്ക് കലശപൂജ, മഹാഗുരുതി എന്നീ ചടങ്ങുകള്‍ക്ക് തന്ത്രി ചന്തിരൂര്‍ കെ.എസ് രതീഷ്, മേല്‍ശാന്തി അനൂപ് എന്നിവര്‍ മുഖ്യകാര്‍മ്മികരായി. പ്രതിഷ്ഠാ വാര്‍ഷികാഘോഷത്തിന്റെ ദീപപ്രകാശനം 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്‍് വി.വി വേണുഗോപാല്‍ നിര്‍വ്വഹിച്ചു. വി.വി കനകാംബരന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മോഹന്‍ദാസ് കാട്ടിത്തറ പറ നിറയ്്ക്കല്‍ ചടങ്ങു നടത്തി. പ്രസിഡന്റ് കെ.ആര്‍ കാര്‍ത്തികേയന്‍, സെക്രട്ടറി ജനാര്‍ദ്ദനന്‍, രഘു പടന്നപ്പുറത്ത്, സുദര്‍ശനന്‍ കാരുവള്ളി, വിജയന്‍ നികര്‍ത്തില്‍, രാജപ്പന്‍ പുത്തന്‍തറ, ലളിത പീടികത്തറ, ശോഭന അഞ്ചുപറ, എന്നിവര്‍ നേത്യത്വം നല്‍കി. 18ന് വൈകിട്ട് 5ന് വലിയപറമ്പില്‍ നിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലി പുറപ്പെട്ടു.