Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തും
18/06/2018

വൈക്കം: കേന്ദ്രഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.ഐ വൈക്കം, കടുത്തുരുത്തി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. നാളെ രാവിലെ 10ന് നടക്കുന്ന മാര്‍ച്ചും ധര്‍ണ്ണയും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും. ടി.എന്‍ രമേശന്‍, ലീനമ്മ ഉദയകുമാര്‍, കെ.ഡി വിശ്വനാഥന്‍, കെ.അജിത്ത് എക്‌സ് എം.എല്‍.എ, സി.കെ ആശ എം.എല്‍.എ, എ.സി ജോസഫ്, കെ.എസ് രത്‌നാകരന്‍, പി.എസ് പുഷ്പമണി, ടി.എം സദന്‍, എം.എസ് സുരേഷ് എന്നിവര്‍ സംസാരിക്കും.